Saturday, October 19, 2024
Sports

പുതിയ നേതൃത്വവുമായി ഇന്ത്യ; ഒന്നാം ടി20യിൽ ന്യൂസിലാൻഡ് ആദ്യം ബാറ്റ് ചെയ്യും

പുതിയ നേതൃത്വവുമായി ഇന്ത്യ; ഒന്നാം ടി20യിൽ ന്യൂസിലാൻഡ് ആദ്യം ബാറ്റ് ചെയ്യും

ന്യൂസിലാൻഡിനെതിരായ ആദ്യ ടി20യിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ആദ്യം ബൗൾ ചെയ്യാനുള്ള തീരുമാനമെടുത്തു. ജയ്പൂരിലാണ് മത്സരം. ടി20 ടീമിന്റെ സ്ഥിരം നായകനായുള്ള രോഹിത് ശർമയുടെ അരങ്ങേറ്റ മത്സരം കൂടിയാണിത്. കൂടാതെ ഇന്ത്യൻ പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡും ഇന്ന് അരങ്ങേറുകയാണ്. വെങ്കിടേഷ് അയ്യരും ഇന്ത്യൻ ജേഴ്‌സിയിൽ ഇന്ന് അരങ്ങേറ്റം കുറിക്കുകയാണ്.

ലോകകപ്പിൽ സെമി കാണാതെ മടങ്ങിയതിന്റെ ക്ഷീണം മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. അതേസമയം ഫൈനലിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടതിന്റെ ഞെട്ടലിൽ നിന്ന് മുക്തി തേടിയാണ് കീവീസ് പട ഇറങ്ങുന്നത്. ടിം സൗത്തിയാണ് ന്യൂസിലാൻഡ് നായകൻ

ഇന്ത്യൻ ടീം: രോഹിത് ശർമ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, ശ്രേയസ്സ് അയ്യർ, റിഷഭ് പന്ത്, വെങ്കിടേഷ് അയ്യർ, അക്‌സർ പട്ടേൽ, രവിചന്ദ്ര അശ്വിൻ, ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, മുഹമ്മദ് സിറാജ്

ന്യൂസിലാൻഡ് ടീം: മാർട്ടിൻ ഗപ്റ്റിൽ, ഡാരിൽ മിച്ചൽ, മാർക് ചാപ്മാൻ, ഗ്ലെൻ ഫിലിപ്‌സ്, ടിം സെയ്ഫർട്ട്, രചിൻ രവീന്ദ്ര, മിച്ചൽ സാറ്റ്‌നർ, ടിം സൗത്തി, ടോഡ് ആസിൽ, ലോക്കി ഫെർഗൂസൺ, ട്രെൻഡ് ബോൾട്ട്‌

Leave a Reply

Your email address will not be published.