ട്രെയിൻ സർവീസുകൾ സാധാരണ നിലയിലേക്ക്; കൊവിഡിന് മുമ്പുള്ള നിരക്കിലേക്ക് മാറും
രാജ്യത്ത് ട്രെയിൻ സർവീസുകൾ സാധാരണ നിലയിലേക്ക് മാറുന്നു. ലോക്ക് ഡൗണിന് പിന്നാലെ ട്രെയിനുകൾ പുനഃസ്ഥാപിച്ചപ്പോൾ ഏർപ്പെടുത്തിയ സ്‌പെഷ്യൽ ടാഗും പ്രത്യേക നമ്പറും ഒഴിവാക്കും. ട്രെയിനുകളുടെ പേരുകളും നമ്പറുകളും പഴയ രീതിയിലാക്കാൻ റെയിൽവേ മന്ത്രാലയം വിവിധ സോണലുകൾക്ക് നിർദേശം നൽകി.
കൊവിഡിനെ തുടർന്നുള്ള നിരക്ക് വർധനവും പിൻവലിക്കും. പ്ലാറ്റ് ഫോം ടിക്കറ്റിന്റെ നിരക്ക് വർധിപ്പിച്ചത് പിൻവലിക്കാനിടയില്ല. സമയക്രമവും കൊവിഡിന് മുമ്പുണ്ടായിരുന്ന രീതിയിലേക്ക് മാറും
അടുത്തിടെ സെക്കൻഡ് ക്ലാസ് യാത്രകൾ റെയിൽവേ പുനഃസ്ഥാപിച്ചിരുന്നു.