ദേശീയ ഗുസ്തി താരം നിഷ ദഹിയ ഹരിയാനയിൽ വെടിയേറ്റ് മരിച്ചു
ദേശീയ ഗുസ്തി താരം നിഷ ദഹിയ വെടിയേറ്റ് മരിച്ചു. ഹരിയാനയിലെ സോനിപത്തിൽ സുശീൽകുമാറിന്റെ അക്കാദമിയിലാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തിൽ നിഷയുടെ സഹോദരനും കൊല്ലപ്പെട്ടു. അമ്മയ്ക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു
വെള്ളിയാഴ്ച സെബിയയിലെ ബെൽഗ്രേഡ് അണ്ടർ 23 ചാമ്പ്യൻഷിപ്പിൽ നിഷ വെങ്കല മെഡൽ നേടിയിരുന്നു. ഇന്ന് രാവിലെ നിഷയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിക്കുകയും ചെയ്തു. വെടിവെപ്പിന് പിന്നിലാരാണെന്ന് കണ്ടെത്തിയിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു