Thursday, January 23, 2025
Top News

കോയമ്പത്തൂർ വാഹനാപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കെ എസ് ആർ ടി സി

കോയമ്പത്തൂർ അവിനാശിയിൽ കെ എസ് ആർ സി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഇതിൽ രണ്ട് ലക്ഷം രൂപ അടിയന്തരമായി നൽകും

മരിച്ച കെ എസ് ആർ ടി സി ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് 30 ലക്ഷം രൂപ നൽകും. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അവിനാശിയിൽ അപകടം നടന്നത്. 19 പേരാണ് മരിച്ചത്. ഇതിൽ 18 പേരും മലയാളികളാണ്

മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കർണാടകയിൽ സ്ഥിരതാമസമാക്കിയ രണ്ട് മലയാളികളും എറണാകുളം, തൃശ്ശൂർ, ആലപ്പുഴ, പാലക്കാട്, കാസർകോട് ജില്ലകളിൽ നിന്നുള്ളവരുമാണ് മരിച്ചത്. മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളാണ്.

്അപകടത്തിൽ 25 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാ

Leave a Reply

Your email address will not be published. Required fields are marked *