ലോകത്തെ അത്ഭുതപ്പെടുത്തി സോണിയുടെ ‘വിഷന്‍ എസ്’ ഇലക്ട്രിക് കാര്‍
നെവാഡയിലെ ലാസ് വെഗാസിലെ ലാസ് വെഗാസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ജനുവരി 7 മുതല്‍ 10 വരെ നടന്ന 2020 ഇന്‍റര്‍നാഷണല്‍ സിഇഎസ് ടെക് ഷോയില്‍ വിഷന്‍ എസ് എന്ന് നാമകരണം ചെയ്ത ഒരു ഇലക്ട്രിക് കാര്‍ അനാച്ഛാദനം ചെയ്തുകൊണ്ട് സോണി ലോകത്തെ ഞെട്ടിച്ചു.
സെന്‍സറുകളും ഇന്‍കാര്‍ വിനോദ സാങ്കേതിക വിദ്യകളും പ്രദര്‍ശിപ്പിക്കുന്നതിന് രൂപകല്‍പ്പന ചെയ്ത ഒരു പ്രോട്ടോടൈപ്പാണ് വിഷന്‍ എസ്.
‘ഡ്രൈവിംഗ് വിവരങ്ങള്‍ക്കും വിനോദത്തിനുമായി’ അള്‍ട്രാവൈഡ് പനോരമിക് സ്ക്രീന്‍ ഡാഷ്ബോര്‍ഡില്‍ കാണാം.
വിനോദ സംവിധാനങ്ങളുടെ ആംഗ്യ നിയന്ത്രണം അനുവദിക്കുന്നതിന് വാഹനത്തിലെ യാത്രക്കാരെ കണ്ടെത്താനും അവരെ തിരിച്ചറിയാനും കഴിയുന്ന സാങ്കേതിക വിദ്യ കാറിന്‍റെ ഇന്റീരിയര്‍ സവിശേഷതകളില്‍ ഒന്നാണ്.
100 കിലോമീറ്റര്‍ വേഗമെടുക്കാണ്‍ വെറും 4.8 സെക്കണ്‍ഡുകള്‍ മാത്രം മതിയാവുന്ന ഈ വൈദ്യുത കാര്‍ മറ്റൊരു ലോകമാണ് തുറന്നിടുന്നത്. ‘ഫൈവ് ജി’ അധിഷ്ഠിതമായ കാറില്‍ ട്രാഫിക്, വീഡിയോ, സംഗീതം എന്നിവയ്ക്കു പുറമെ ഒ.ടി.എ. സിസ്റ്റവും സ്വയം അപ്ഡേറ്റായിക്കൊണ്ടിരിക്കും. ഇവയെല്ലാം സോണിയുടെ 360 റിയാലിറ്റി സൗണ്ട് സിസ്റ്റവുമായി സംയോജിപ്പിച്ചിരിക്കുന്നു.
മുന്നിലും പിന്നിലും വശങ്ങളിലുമായി നാല് ക്യാമറകളാണ് പ്രധാനമായും ഉള്ളത്. ഇവയിലെല്ലാം സോണിയുടെ നവീനമായ സി.എം.ഒ.എസ്. സെന്‍സറുകളും ഘടിപ്പിച്ചിരിക്കും. വശങ്ങളിലെ ക്യാമറകള്‍ സൈഡ് മിററുകളിലാണ്. അവയില്‍ നിന്ന് തത്സമയ ദൃശ്യങ്ങള്‍ ഡാഷ്ബോര്‍ഡില്‍ തെളിയും. വെളിച്ചക്കുറവുണ്ടാകുമ്പോള്‍ ഇതിലെ സെന്‍സറുകള്‍ വ്യക്തമായ ചിത്രം തരും.
മൊത്തത്തില്‍, വിഷന്‍ എസ് പ്രോട്ടോടൈപ്പില്‍ സോണി 33 സെന്‍സറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന്റെ പരിസരം വീക്ഷിക്കുന്ന സി.എം.ഒ.എസ്. ഇമേജ് സെന്‍സറുകളും ടി.ഒ.എഫ്. സെന്‍സറുകളും ഉള്‍പ്പെടും. ജാപ്പനീസ് കമ്പനിയായ സോണി ഇമേജ് സെന്‍സറുകള്‍ വികസിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാഹനത്തിന്റെ മുന്നിലുള്ള റോഡ് വിശകലനം ചെയ്യാനാണ് ഇത് ഉപയോഗിക്കുന്നത്. എന്നിരുന്നാലും, ഈ കാര്‍ പൊതുജനങ്ങള്‍ക്ക് വില്‍ക്കാന്‍ പദ്ധതിയുണ്ടെന്ന് സോണി സൂചിപ്പിച്ചിട്ടില്ല.
‘ചലനാത്മകതയുടെ ഭാവിയിലേക്ക് സംഭാവന നല്‍കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യ’മെന്ന് സോണിയുടെ ചീഫ് എക്സിക്യൂട്ടീവ് കെനിചിരോ യോഷിഡ പറഞ്ഞു.
അവതാര്‍ കാര്‍: വിഷന്‍ എവിടിആര്‍ (അഡ്വാന്‍സ്ഡ് വെഹിക്കിള്‍ ട്രാന്‍സ്ഫോര്‍മേഷന്‍) വികസിപ്പിക്കുന്നതിനായി മെഴ്സിഡീസ് ബെന്‍സില്‍ നിന്നുള്ള ഒരു കണ്‍സെപ്റ്റ് കാറാണ് സിഇഎസില്‍ അനാച്ഛാദനം ചെയ്തത്.
അവതാര്‍ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ മെഴ്സിഡസ് ബെന്‍സ് ചെയര്‍മാന്‍ ഓള കല്ലേനിയസിനൊപ്പം എക്സ്പോയില്‍ പങ്കെടുത്തു.
കണ്‍സ്യൂമര്‍ ടെക്നോളജി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക ട്രേഡ് ഷോയാണ് സി.ഇ.എസ്. ഉപഭോക്തൃ ഇലക്ട്രോണിക്സ് വ്യവസായത്തിലെ പുതിയ ഉല്‍പ്പന്നങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും പരിചയപ്പെടുത്തുന്ന ഇവന്റുകള്‍ സാധാരണയായി സംഘടിപ്പിക്കുന്നു.