തിരുവനന്തപുരത്ത് നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത് നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആര്യനാട് ആനന്ദപുരം സ്വദേശിനി ആദിത്യ (23) ആണ് മരിച്ചത്. ഭർതൃ വീട്ടിലെ കിടപ്പു മുറിയിലാണ് ആദിത്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് ആദിത്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ജോലിക്ക് പോയപ്പോൾ ഉച്ചഭക്ഷണമുൾപ്പെടെ തയാറാക്കി നൽകിയിരുന്നു ആദിത്യ. ഭർതൃമാതാപിതാക്കളുടെ വിവാഹ വാർഷിക ദിനമായ ഇന്ന് കേക്കും ആദിത്യ ഓർഡർ ചെയ്തിരുന്നു. പ്രഭാത ഭക്ഷണത്തിന് ശേഷം കിടപ്പ് മുറിയിലേക്ക് പോയ ആദിത്യയെ ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് ഭർതൃവീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ആദിത്യയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
രണ്ട് മാസം മുൻപായിരുന്നു ആദിത്യയുടെ വിവാഹം. എന്താണ് മരണത്തിലേക്ക് നയിച്ചതെന്ന കാരണം വ്യക്തമായിട്ടില്ല.