Wednesday, April 16, 2025
National

ആശിഷ് മിശ്ര നാളെ സുപ്രീം കോടതിയിൽ ഹാജരാകും; ഹാജരായില്ലെങ്കിൽ നിയമനടപടി: യു പി സർക്കാർ

 

ലഖ്നോ: ആശിഷ് മിശ്ര നാളെ സുപ്രീം കോടതിയിൽ ഹാജരാകുമെന്ന് ഉത്തർപ്രദേശ് സർക്കാർ. നാളെ ഹാജരായില്ലെങ്കിൽ നിയമനടപടിയെടുക്കുമെന്നും യു പി സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ കേസ് പരിഗണിക്കുന്നത് ഈ മാസം 20 ലേക്ക് മാറ്റി. കൂടാതെ കേന്ദ്ര മന്ത്രി അജയ് ശർമ്മ ടെനിയുടെ വീടിന് മുന്നിൽ യു പി പൊലീസ് നോട്ടീസ് പതിച്ചു. ആശിഷ് മിശ്രയോട് നാളെ കോടതിയിൽ ഹാജരാകണമെന്നാണ് നോട്ടീസ്. സുപ്രീം കോടതി വിമർശനത്തിന് പിന്നാലെയാണ് നടപടി.

ലഖീംപൂർ സംഘർഷം സംബന്ധിച്ച കേസിൽ യുപി സർക്കാരിനെതിരെ സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. കേസ് പൂജ അവധിക്ക് ശേഷം പരിഗണിക്കുമെന്നും, കേസിൽ അതിന് മുമ്പ് ശക്തമായ നടപടി ഉണ്ടാകണമെന്ന് കോടതി നിർദ്ദേശിച്ചു. അതേസമയം, സംഭവത്തിൽ പങ്കില്ലെന്ന് ആവർത്തിച്ച കേന്ദ്രമന്ത്രി അജയ് മിശ്ര, അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും കോടതിയിൽ പറഞ്ഞു.

അതേസമയം ലഖീംപൂർ ഖേരി ആക്രമണ സംഭവത്തിൽ പ്രതികളെ വെറുതെ വിടില്ലെന്ന് യു പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അറിയിച്ചു. പ്രതികളെ സംരക്ഷിക്കാൻ പദവിക്കോ സമ്മർദത്തിനോ കഴിയില്ല. ലഖീംപൂരിൽ നടന്നത് ദൗർഭാഗ്യകരമെന്നും കേശവ് പ്രസാദ് മൗര്യ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *