Wednesday, April 16, 2025
Top NewsWayanad

വിദ്വേഷ പ്രചാരണങ്ങളില്‍ വൃണപ്പെടുന്നതല്ല പൊതുബോധം : എസ് എസ് എഫ്

 

മേപ്പാടി: വിദ്വേഷ പ്രചാരണങ്ങളില്‍ വൃണപ്പെടുന്നതല്ല പൊതുബോധമെന്ന് എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി എന്‍ ജാഫര്‍ അഭിപ്രായപ്പെട്ടു. ഇരുപത്തിയെട്ടാമത് വയനാട് ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടന സംഗമത്തില്‍ സന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതവിദ്വേഷം പറയുന്നവര്‍ മാപ്പ് പറയേണ്ടത് സ്വന്തത്തോടാണ്. അവര്‍ നടത്തുന്നത് ആത്മ നിന്ദയാണ്. ഇത്തരം വിദ്വേഷ പ്രചാരണങ്ങളില്‍ വീണു പോകാതെ ബുദ്ധിപൂര്‍വം നീങ്ങുകയാണ് വേണ്ടത്. ഇസ്്‌ലാം സ്‌നേഹവും മാനവികതയും പ്രതിനിധാനം ചെയ്യുന്ന മതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരുപത്തിയെട്ടാമത് വയനാട് ജില്ലാ സാഹിത്യോത്സവ് കേരള ഫോക്ലോര്‍ അവാര്‍ഡ് ജേതാവ് ഡോ. കോയ കാപ്പാട് ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ടി മുഹമ്മദ് സഈദ് ശാമില്‍ ഇര്‍ഫാനി റിപ്പണ്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ മുഹമ്മദലി സഖാഫി പുറ്റാട് പതാക ഉയര്‍ത്തി. എസ് ജെ എം ജില്ലാ പ്രസിഡന്റ് അലവി സഅദി റിപ്പണ്‍ പ്രാര്‍ഥന നടത്തി. യു കെ ജസീല്‍ പരിയാരം, കെ കെ മുഹമ്മദലി ഫൈസി, പി ഉസ്മാന്‍ മുസ്ലിയാര്‍, ഉമര്‍ സഖാഫി ചെതലയം, ഉമൈര്‍ സഖാഫി ഓടത്തോട് എന്നിവര്‍ സംബന്ധിച്ചു. എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ പി നൗഫല്‍ സ്വാഗതവും ഫിനാന്‍സ് സെക്രട്ടറി അഷ്‌റഫ് ബുഖാരി നന്ദിയും പറഞ്ഞു.

കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സജ്ജമാക്കിയ കണ്‍ട്രോള്‍ സെന്റര്‍ മുഖേന ഓണ്‍ലൈനായാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്.

നാളെ ൈ വകീട്ട് 4 ന് സമാപന സംഗമം എസ് എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സിറാജുദ്ദീന്‍ മദനി ഗൂഡല്ലൂര്‍ ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സഅദ് ഖുതുബി അധ്യക്ഷത വഹിക്കും. സമസ്ത ജില്ലാ സെക്രട്ടറി കൈപ്പാണി അബൂബക്കര്‍ ഫൈസി പ്രാര്‍ഥനയും എസ് ശറഫുദ്ദീന്‍ അഞ്ചാംപീടിക വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യും. സി എം നൗഷാദ്, അബ്ദുസ്സലാം മുസ്്‌ലിയാര്‍, ഗഫൂര്‍ സഖാഫി, എസ് അബ്ദുല്ല, ഡോ. ഇര്‍ഷാദ്, ഫള്‌ലുല്‍ ആബിദ്, ശമീര്‍ ബാഖവി സംബന്ധിക്കും. ഹാരിസ് വയനാട് സ്വാഗതവും ബഷീര്‍ കുഴിനിലം നന്ദിയും പറയും.

 

 

Leave a Reply

Your email address will not be published. Required fields are marked *