സൈനിക സ്‌കൂളിൽ ഇനി മുതൽ പെൺകുട്ടികൾക്കും പ്രവേശനം
സൈനിക സ്‌കൂളുകളിൽ ഇനി പെൺകുട്ടികൾക്കും പ്രവേശനം. 75ാം സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ പ്രഖ്യാപനം നടത്തിയത്. സൈനിക സ്‌കൂളുകളിൽ പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് നിരവധി പെൺകുട്ടികൾ തനിക്ക് കത്തെഴുതിയിരുന്നതായി മോദി പറഞ്ഞു
നിലവിൽ 33 സൈനിക സ്‌കൂളുകളാണ് രാജ്യത്തുള്ളത്. രണ്ടര വർഷം മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ മിസോറാമിലെ സൈനിക സ്‌കൂളിൽ പെൺകുട്ടിൾക്ക് ആദ്യമായി പ്രവേശനം അനുവദിച്ചിരുന്നു.