പി ആർ ശ്രീജേഷ് ഇന്ന് കൊച്ചിയിലെത്തും; വമ്പൻ സ്വീകരണമൊരുക്കി സ്വീകരിക്കാൻ സർക്കാർ
ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിലെ മലയാളി താരവും ഗോൾ കീപ്പറുമായ പി ആർ ശ്രീജേ് ഇന്ന് കൊച്ചിയിൽ തിരിച്ചെത്തും. വൈകുന്നേരം അഞ്ച് മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ശ്രീജേഷിന് സംസ്ഥാന സർക്കാർ ഔദ്യോഗികമായി സ്വീകരണം നൽകും. കായിക മന്ത്രി വി അബ്ദുറഹ്മാൻ ശ്രീജേഷിനെ സ്വീകരിക്കാനായി നേരിട്ടെത്തും
ജന്മനാടായ കിഴക്കമ്പലത്തും ശ്രീജേഷിന് സ്വീകരണമൊരുക്കിയിട്ടുണ്ട്. വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ജർമനയിലെ 5-4നാണ് ഇന്ത്യൻ ടീം പരാജയപ്പെടുത്തിയത്. ഈ മത്സരത്തിലടക്കം ശ്രീജേഷിന്റെ തകർപ്പൻ സേവുകളാണ് ഇന്ത്യൻ ടീമിനെ മെഡൽ നേട്ടത്തിലേക്ക് നയിച്ചത്.