Thursday, January 23, 2025
Kerala

കുതിരാൻ തുരങ്കത്തിന്റെ ഒരു ടണൽ ഓഗസ്റ്റ് ഒന്നിന് തുറക്കും; സുരക്ഷാ പരിശോധനാ ഫലം ഉടൻ

കുതിരാൻ തുരങ്കത്തിന്റെ ഒരു ടണൽ ഓഗസ്റ്റ് ഒന്നിന് തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സുരക്ഷാ പരിശോധനാ ഫലം ഉടൻ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു

തുരങ്കത്തിലെ ആദ്യത്തെ സുരക്ഷാ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ വീണ്ടും ട്രയൽ റൺ നടത്തി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും നൽകി. ഓഗസ്റ്റ് ഒന്നിന് തുരങ്കം തുറന്നുകൊടുത്ത് ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കമ്പനിക്ക് ജില്ലാ കലക്ടർ ഹരിത നിർദേശം നൽകിയിരുന്നു

തുരങ്കത്തിന് ആവശ്യമായ സുരക്ഷ ഇല്ലെന്നാരോപിച്ച് തുരങ്കം 95 ശതമാനവും നിർമിച്ച കമ്പനി പ്രഗതി കൺസ്ട്രക്ഷൻസ് രംഗത്തുവന്നിരുന്നു. വെള്ളം ഒഴുകി പോകാനും മണ്ണിടിച്ചിൽ തടയാനും ആവശ്യമായ സംവിധാനം ഒരുക്കിയിട്ടില്ലെന്നും നിലവിൽ നിർമാണ ചുമതലയുള്ള കെഎംസി കമ്പനിക്ക് സാങ്കേതിക വൈദഗ്ധ്യമില്ലെന്നും പ്രഗതി ആരോപിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *