സെൽഫി എടുത്ത ബന്ധം മാത്രമേയുള്ളൂ; സ്വർണക്കടത്ത് ക്വട്ടേഷൻ നടത്തിയിട്ടില്ലെന്ന് ഷാഫി
സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി പരിചയമില്ലെന്നും ക്വട്ടേഷൻ നടത്തിയിട്ടില്ലെന്നും ടിപി കേസിൽ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് ഷാഫി. കൊടി സുനിയും ഷാഫിയും പാർട്ടി ക്രിമിനലുകളാണെന്ന് ഇപ്പോഴുള്ള പിള്ളേരൊക്കെ കരുതുന്നു. ഇവർക്ക് സെൽഫി എടുക്കാൻ നിന്നു കൊടുത്തു എന്നതുമാത്രമാണ് ചെയ്ത തെറ്റ്
ക്വട്ടേഷന് കൂട്ട് നിന്നു എന്ന് തെളിഞ്ഞാൽ പരോൾ റദ്ദ് ചെയ്യട്ടെ. ആകാശ് തില്ലങ്കേരിയുമായി ഫേസ്ബുക്ക് പരിചയം മാത്രമാണ് ഉള്ളത്. തന്റെ കല്യാണത്തിന് ആകാശ് വന്നിരുന്നു. ജയിലിനുള്ളിൽ നിന്ന് കൊടി സുനിയും മുഹമ്മദ് ഷാഫിയും അടക്കമുള്ളവർ ആകാശ് തില്ലങ്കേരിയെയും അർജുൻ ആയങ്കിയെയും നിയന്ത്രിക്കുന്നുവെന്ന ആരോപണങ്ങളും ഷാഫി തള്ളിക്കളഞ്ഞു.