ഇന്ത്യയുടെ പൂർണമല്ലാത്ത ഭൂപടം: ട്വിറ്ററിന്റെ ഇന്ത്യയിലെ എംഡിക്കെതിരെ യുപി പോലീസ് കേസെടുത്തു
ഇന്ത്യയുടെ വികലമായ ഭൂപടം പ്രസിദ്ധീകരിച്ചതിന് ട്വിറ്ററിന്റെ ഇന്ത്യൻ എംഡിക്കെതിരെ കേസ്. ബജ്‌റംഗ് ദൾ നേതാവിന്റെ പരാതിയിൽ യുപി പോലീസാണ് ട്വിറ്റർ എംഡി മനീഷ് മഹേശ്വരിക്കെതിരെ കേസെടുത്തത്. ജമ്മു കാശ്മീരും ലഡാക്കും ഇന്ത്യക്ക് പുറത്ത് പ്രത്യേക രാജ്യങ്ങളാക്കി ചിത്രീകരിച്ച ഭൂപടം വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചതിനാണ് നടപടി
ട്വിറ്ററിന്റെ ട്വീപ് ലൈഫ് വിഭാഗത്തിലാണ് ഭൂപടം പ്രത്യക്ഷപ്പെട്ടത്. രാജ്യത്തിന്റെ വികലമായ ഭൂപടം നൽകിയതിൽ സമൂഹ മാധ്യമങ്ങളിലടക്കം കടുത്ത പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. പിന്നാലെ തിങ്കളാഴ്ച രാത്രിയോടെ ഭൂപടം പിൻവലിക്കുകയും ചെയ്തിരുന്നു