Saturday, October 19, 2024
National

കോവിഡ് വ്യാപനം രൂക്ഷം; ലോക്ഡൗണ്‍ ജൂലൈ 15 വരെ നീട്ടി

 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ലോക്ഡൗണ്‍ ജൂലൈ 15 വരെ നീട്ടി. സംസ്ഥാനത്തെ സ്ഥിതി കണക്കിലെടുത്ത് ബംഗാളില്‍ ലോക്ഡൗണ്‍ നീട്ടാന്‍ തിങ്കളാഴ്ചയാണ് മമത സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ബംഗാളില്‍ 1,836 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 2,022 പേര്‍ രോഗമുക്തരായതായും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ബുള്ളറ്റിനില്‍ വ്യക്തമാക്കി. ഇതോടെ ബംഗാളില്‍ ആകെ 14,55,453 പേരാണ് രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 29 മരണവും സ്ഥിരീകരിച്ചു. ആകെ മരണം 17,612 ആയി. ബംഗാളില്‍ നിലവില്‍ 21,884 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

Leave a Reply

Your email address will not be published.