കോവിഡ് കാലത്തെ സന്നദ്ധപ്രവര്‍ത്തകരെ ആദരിച്ചു
കോവിഡ് കാലത്ത് നിസ്വാര്‍ത്ഥ സേവനമനുഷ്ഠിച്ച ജില്ലയിലെ ശ്മശാനം ജീവനക്കാരെയും,പള്ളികാട്ടിലെ ജീവനക്കാരെയും, ആംബുലന്‍സ് ഡ്രൈവര്‍മാരെയും ബേക്കേഴ്സ് അസോസിയേഷന് വയനാട് ജില്ലാ കമ്മിറ്റിയും,നന്മ ഫൗണ്ടേഷനും, സ്റ്റുഡന്‍സ് പോലീസ് കേഡറ്റും ചേര്‍ന്ന് ആദരിച്ചു.ജില്ലാ തല ഉദ്ഘാടനം ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ.നിര്‍വഹിച്ചു.ജില്ലയില്‍ കല്‍പ്പറ്റ,മാനന്തവാടി എന്നിവിടങ്ങളിലും ആദരിക്കല്‍ ചടങ്ങ് നടത്തി.
ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പ്രതിനിധിയായ അബിനെ സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി പി ബെന്നി പെന്നാട അണിയിച്ച് ആദരിച്ചു.ശ്മശാനം ജീവനക്കാരുടെ പ്രതിനിധിയായി രാജന്.പി.ടിയെയും,പള്ളികാടുകളിലെ ജീവനക്കാരുടെ പ്രതിനിധിയായി അബ്ദുള്‍ ഖാദറിനെയും, സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മന്‍. ടി.കെ.രമേശന് ആദരിച്ചു.
നന്മ ഫൗണ്ടേഷന് വയനാട് ജില്ലാ ചീഫ് കോഡിനേറ്റര്‍ അനില്‍ എസ്സ് നായര്‍ അദ്ധ്യക്ഷത വഹിച്ചു.
നന്മഫൗണ്ടേഷന്‍ സംസ്ഥാന കൊര്‍ഡിനേറ്റര്‍ വിജയ് ഭാസ്ക്കര്‍ മുഖ്യാതിഥിയായ ചടങ്ങില്‍ ബേക്കേഴ്സ് അസോസിയേഷന് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ അസീസ്,മുസ്തഫ, നന്മ കോഡിനേറ്റര്‍മാരായ അഡ്വ: എം.പി.ജോണ്സണ്,കെ.പി.എല്‍ദോസ്,പി.എം.മാത്യു സെബാസ്റ്റ്യന്‍ എന്നി പ്രമുഖര്‍ പങ്കെടുത്തു.കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു.കല്പറ്റ മുന്‍സിപ്പല്‍ ചെയര്‍മാന്‍ശ്രീ.മുജീബ് കായം തൊടി അദ്ധ്യക്ഷത വഹിച്ചു.ബേക്കേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ സലാം ബാവ നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി അബ്ദുള്‍ വഹാബ്,സി.ഐ.പ്രമോദ് കുമാര്‍,നന്മ്മ ഫൗണ്ടേഷന് ജില്ലാ കൊര്‍ഡിനേറ്റര്‍ അനില്‍ എസ്.നായര്‍, എം.ജോസഫ്,സ്റ്റുഡന്റ് പോലീസ് നോഡല്‍ ഓഫീസര്‍ ഷാജന്.വി.വി,ബേക്കേഴ്സ് അസോസിയേഷന് ജില്ലാ ട്രഷറര്‍ മനോജ് കല്‍പ്പറ്റ എന്നിവര്‍ പ്രസംഗിച്ചു.
മാനന്തവാടി പോലീസ് സ്റ്റേഷന് പരിസരത്ത് നടന്ന ആദരിക്കല്‍ ചടങ്ങ് ഡി.എം.ഒ.ഡോക്ടര്‍ ആര്.രേണുക ഉദ്ഘാടനം ചെയ്തു.ഡി.വൈ.എസ്.പി.എ.വി. ചന്ദ്രന്, എസ്.ഐ സനീഷ്,ബഷീര്‍ പനമരംഅബ്ദുല് ലാത്തിഫ് ജ.ഢനാസര് എന്നിവര്‍ പ്രസംഗിച്ചു.സംസ്ഥാന തല ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഗോപിനാഥ് മേനോന് എറണാകുളത്ത് വെച്ച് ജൂണ്‍ 22ന് നിര്‍വഹിച്ചിരുന്നു.