Saturday, October 19, 2024
KeralaTop News

കേരളത്തിൽ കടുത്ത ആശങ്ക; ഇന്ന് 1038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1038 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15032 ആണ്. 785 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 57 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.ഇന്ന് ഒരു മരണവും റിപ്പോർട്ട് തെയ്തു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേരുടെ 272 പരിശോധനാഫലം നെഗറ്റീവ് ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 87 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 109 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 226, കൊല്ലം 133, ആലപ്പുഴ 120, കാസർകോട് 101, എറണാകുളം 92, മലപ്പുറം 61, തൃശ്ശൂർ 56, കോട്ടയം 51, പത്തനംതിട്ട 49, ഇടുക്കി 43, കണ്ണൂർ 43, പാലക്കാട് 34, കോഴിക്കോട് 25, വയനാട് 4

ഇന്ന് 272 പേർ രോഗമുക്തി നേടി. ഇവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെയാണ്. തിരുവനന്തപുരം 9, കൊല്ലം 13, പത്തനംതിട്ട 38, ആലപ്പുഴ 19, കോട്ടയം 12, ഇടുക്കി 1, എറണാകുളം 18, തൃശ്ശൂർ 33, പാലക്കാട് 15, മലപ്പുറം 52, കോഴിക്കോട് 14, വയനാട് 4, കാസർകോട് 43.

സംസ്ഥാനത്ത് ഇതുവരെ 15,032 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 8818 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20847 സാമ്പിളുകൾ പരിശോധിച്ചു. 159777 നിരീക്ഷണത്തിൽ കഴിയുന്നു. ഇതിൽ 9031 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 1164 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published.