വി ഡി സതീശൻ ഇന്ന് തിരുവനന്തപുരത്ത് എത്തും; ചെന്നിത്തല അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തും
പ്രതിപക്ഷ നേതാവായി ഹൈക്കമാൻഡ് നിർദേശിച്ച വി ഡി സതീശൻ ഇന്ന് തിരുവനന്തപുരത്ത് എത്തും. തലസ്ഥാനത്ത് കെസി വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരുമായി സതീശൻ കൂടിക്കാഴ്ച നടത്തും. നാളെ സഭാ സമ്മേളനം ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായാണ് കൂടിക്കാഴ്ച
സതീശനെ പ്രതിപക്ഷ നേതാവാക്കിയ ഹൈക്കമാൻഡ് തീരുമാനത്തെ പിന്തുണക്കുമെന്ന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അറിയിച്ചിരുന്നു. നേരിട്ട് കണ്ട് സതീശൻ നേതാക്കളുടെ പിന്തുണ ഉറപ്പിക്കും. നാളെ സഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് നടക്കുക.