കോട്ടത്തറയിൽ സ്റ്റാഫ് നഴ്‌സ് ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു മരിച്ചു
കോട്ടത്തറയിൽ നഴ്‌സ് ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു മരിച്ചു. ട്രൈബർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ പ്രസവ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്‌സ് രമ്യ ഷിബു(35)വാണ് മരിച്ചത്. അഗളി ദോണിഗുണ്ട് സ്വദേശിനിയാണ്
രാത്രിയിൽ ഭക്ഷണം കഴിച്ച് ഡ്യൂട്ടിയിൽ പ്രവേശിച്ച രമ്യക്ക് ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് വാർഡിലെ കസേരയിൽ ഇരിക്കുകയും പെട്ടെന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണം. കൊവിഡ് ടെസ്റ്റിൽ നെഗറ്റീവാണ്.