ഇടുക്കി ചിത്തിരപുരം പവർഹൗസിന് സമീപം മധ്യവയസ്‌കൻ ഷോക്കേറ്റ് മരിച്ച നിലയിൽ
ഇടുക്കി ചിത്തിരപുരം പവർ ഹൗസിന് സമീപം 54കാരൻ ഷോക്കേറ്റ് മരിച്ചു. തിരുനെൽവേലി സ്വദേശി സൗന്ദരരാജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സൗദിയിലായിരുന്ന സൗന്ദരരാജൻ ഭാര്യാമാതാവിന്റെ മരണത്തെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് ഇടുക്കിയിലെത്തിയത്
രാവിലെ ഒമ്പതരയോടെ പവർ ഹൗസിന് സമീപത്തെ കടയിൽ പോകാനിറങ്ങിയ സൗന്ദരരാജനെ ഉച്ചയ്ക്ക് ഒരു മണിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്തെ കശുമാവ് വൈദ്യുതി ലൈനിലേക്ക് വീണുകിടപ്പുണ്ട്. അതിൽ നിന്നാകാം ഷോക്കേറ്റതെന്നാണ് നിഗമനം