അതിതീവ്രന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചെന്ന് റിപ്പോർട്ട്:അഞ്ചു ജില്ലകളിൽ റെഡ് അലർട്ട്
കോഴിക്കോട്: അറബിക്കടലില്‍ രൂപപ്പെട്ട അതിതീവ്രന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചെന്ന് അമേരിക്കന്‍ എജന്‍സിയുടെ റിപ്പോര്‍ട്ട്. അമേരിക്കന്‍ കാലവസ്ഥ നിരീക്ഷണ എജന്‍സിയായ JTWC (JointTyphoon Warning Centre) ആണ് ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതായി റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
മണിക്കൂറിൽ 204 കിലോമീറ്റർ വേഗത്തിൽ വരെ ചുഴലിക്കാറ്റാൻ വീശാൻ സാധ്യതയുണ്ടെന്നും ഏജൻസിയുടെ പുതിയ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഇതുവരെ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ശനിയാഴ്ച പുലർച്ചെയോടെ അതിതീവ്രന്യൂനമർദ്ദം ടൗട്ടെ’ ചുഴലിക്കാറ്റായി മാറും എന്നാണ് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയുടെ പ്രവചനം.
അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 14ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മെയ് 15ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുകയും കേരളതീരത്തിനടുത്ത് കൂടി കടന്ന് പോവുകയും ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ വ്യാപകമായി ശക്തമായ കാറ്റും മഴയും കടല്‍ക്ഷോഭവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കഴിഞ്ഞ ദിവസം കാലാവസ്ഥ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
24 മണിക്കൂറില്‍ 204 മില്ലി മീറ്ററിന് മുകളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍