കൊവിഡിനെ ചെറുക്കാൻ രാജ്യങ്ങൾ കൂട്ടായി സഹകരിക്കണം: പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂ ഡൽഹി: കൊവിഡ് മഹാമാരിയെ ചെറുക്കാൻ രാജ്യങ്ങൾ കൂട്ടായി സഹകരിക്കണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസ് ബാധയെ പിടിച്ചുകെട്ടാൻ രാജ്യങ്ങളെല്ലാം അക്ഷീണമായി പരിശ്രമം നടത്തുന്നുണ്ട്. നേരത്തെയുണ്ടായ പിഴവുകൾ പരിഹരിച്ച് കൊവിഡിനെ ചെറുത്ത് മുന്നോട്ട് പോകണമെന്നും മോദി പറഞ്ഞു.
ലോകം നിരവധി മഹാമാരികളെ ഇതുവരെ നേരിട്ടിട്ടുണ്ട്. ഒരു നൂറ്റാണ്ട് മുൻപായിരുന്നു കൊവിഡ് പോലൊരു പ്രതിസന്ധി ഉണ്ടായത്. കൊവിഡിൽ നിരവധി സംശയങ്ങൾക്ക് നമ്മുടെ ശാസ്ത്രജ്ഞർ മറുപടി നൽകിക്കഴിഞ്ഞു. പരിഹാര നിർദ്ദേശത്തിനുള്ള നിരവധി സമസ്യകൾ ഇനിയും മുൻപിലുണ്ട്. കൊവിഡിനെ നിയന്ത്രിക്കാൻ രാജ്യങ്ങൾ അക്ഷീണ പരിശ്രമം നടത്തുന്നുണ്ട്. കൊവിഡ് വൈറസിനെ പിടിച്ചുകെട്ടാൻ ശാസ്ത്രജ്ഞർ പരിശ്രമിക്കുന്നു. ഇതിനെ ചെറുക്കാൻ രാജ്യങ്ങളുടെ കൂട്ടായ സഹകരണം വേണം. നേരത്തെയുണ്ടായ പിഴവുകൾ പരിഹരിച്ച് വേണം മുന്നോട്ട് പോകാൻ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.