അരിതാ ബാബുവിനെതിരായ പരാമർശം: എ എം ആരിഫ് മാപ്പ് പറയണമെന്ന് ചെന്നിത്തല
കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അരിതാ ബാബുവിനെ അധിക്ഷേപിച്ച എഎം ആരിഫ് എംപി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അരിതാ ബാബു മത്സരിക്കുന്നത് പാൽ സൊസൈറ്റിയിലേക്കല്ലെന്ന പരാമർശം വില കുറഞ്ഞതാണ്. അരിതയെ അധിക്ഷേപിക്കുന്നതിന് തുല്യമാണിത്
ഇതിന് കായംകുളം ജനത തക്ക മറുപടി നൽകും. എംപിയുടെ പരാമർശം സ്വന്തം സ്ഥാനത്തിന് ചേരാത്തതാണ്. അതിനെ ശക്തമായി അപലപിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ഇത് പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല, കേരളാ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെന്ന് യുഡിഎഫ് ഓർക്കണമെന്നായിരുന്നു ആരിഫിന്റെ പ്രസംഗം. ആരിഫിന്റെ പ്രസ്താവന ഏറെ വേദനിപ്പിച്ചെന്ന് അരിതാ ബാബുവും പ്രതികരിച്ചു.