Saturday, October 19, 2024
Kerala

സ്‌പെഷ്യൽ അരി വിതരണത്തിൽ സംസ്ഥാന സർക്കാരിന് അനുകൂലമായി ഹൈക്കോടതിയുടെ വിധി

സ്‌പെഷ്യൽ അരി വിതരണത്തിൽ സംസ്ഥാന സർക്കാരിന് അനുകൂലമായി ഹൈക്കോടതിയുടെ വിധി

വെള്ള, നീല കാർഡുകാർക്ക് അനുവദിച്ച സ്‌പെഷ്യൽ അരി തടഞ്ഞു കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.

വോട്ടർമാരെ സ്വാധീനിക്കുന്നതിന് വേണ്ടിയാണ് സ്‌പെഷ്യൽ അരിവിതരണം എന്ന് ആരോപിച്ച് രമേശ് ചെന്നിത്തല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ അരി വിതരണം മുടക്കിയത്.

അരിവിതരണം തെരഞ്ഞെടുപ്പ് പ്രചാരണമാക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് തന്നെ ഇതുസംബന്ധിച്ച ഉത്തരവിറക്കിയതാണെന്ന സർക്കാർ വാദം കോടതി അംഗീകരിക്കുകയായിരുന്നു

 

Leave a Reply

Your email address will not be published.