വയനാട്ടില്‍ 33 പത്രികകകള്‍ സ്വീകരിച്ചു; ആറെണ്ണം തള്ളി
കല്‍പറ്റ: നിയമസഭ തിരഞ്ഞെടുപ്പിനുളള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷമ പരിശോധന പൂര്‍ത്തിയായി. ജില്ലയില്‍ ആകെ 33 പത്രികകള്‍ സാധുതയുളളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സ്വീകരിച്ചു. 6 എണ്ണം തള്ളി. മാനന്തവാടി നിയോജക മണ്ഡലത്തില്‍ 4 ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 2 ഉം പത്രികകള്‍ തള്ളി. കല്‍പ്പറ്റ നിയോജകമണ്ഡത്തില്‍ ലഭിച്ച എല്ലാം പത്രികയും സ്വീകരിച്ചു. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലേക്ക് ആകെ 39 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്.
മാനന്തവാടി നിയോജമണ്ഡലത്തില്‍ ഗോപി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), കേളു (ബിജെപി), വി ആര്‍ പ്രവിജ് (സിപിഎം 2 സെറ്റ്) എന്നിവരുടെ പത്രികകളാണ് തള്ളിയത്. സുല്‍ത്താന്‍ ബത്തേരിയില്‍ പ്രസാദ് എ എം (സിപിഎം), അംബിക (ബിജെപി) എന്നിവരുടെ പത്രികയും തള്ളി. നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കുന്നതിനുളള അവസാന തീയതി മാര്‍ച്ച് 22 ആണ്. മാനന്തവാടിയില്‍ 7ഉം, സുല്‍ത്താന്‍ ബത്തേരിയില്‍ 4ഉം കല്‍പ്പറ്റയില്‍ 9ഉം സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുളളത്.