പ്രതിപക്ഷ നേതാക്കളുടെ വസതിയില്‍ റെയ്ഡ്: കോടികള്‍ പിടിച്ചെടുത്തു
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടില്‍ പ്രതിപക്ഷ നേതാക്കളുടെ വസതികളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി. ഡിഎംകെ, എംഎന്‍എം, എംഡിഎംകെ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ വസതികളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്.
കമല്‍ഹാസന്റെ വിശ്വസ്തന് ചന്ദ്രശേഖറിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ എട്ട് കോടി രൂപ പിടിച്ചെടുത്തു. മധുരയിലെയും തിരുപ്പൂരിലെയും സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. കൂടുതല്‍ വിശദാംശങ്ങള്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.