വയനാട്ടിൽ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍.കമ്പളക്കാട് സ്വദേശികളായ കുമ്മാളിന്‍ കെ.എം.സുഫൈല്‍ (27), മേമാടന്‍ ഷിജാസുല്‍ റിസ്വാന് (25), പുള്ളിയാന്‍കുന്നേല്‍ മിഥിലാജ് (28) എന്നിവരാണ് പിടിയിലായത്. കമ്പളക്കാട് പോലീസ് ഏച്ചോം ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവാക്കള്‍ പിടിയിലായത്. സുഫൈല്‍ മറ്റ് കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കമ്പളക്കാട് അഡീഷണല്‍ എസ്.ഐ. വി.പി. ആന്റണി, എസ്.സി.എ വി.ആര്. ദിലീപ് കുമാര്‍, സി.കെ.സനല്‍, സി.എസ്.ശിവദാസന്‍, എസ്.രതീഷ്, വി.പി.ജീഷ്ണു എന്നിവരുടെ സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.