Sunday, April 13, 2025
National

ഇന്ന്‌ വനിതാ കർഷകദിനം ; കർഷകസമര കേന്ദ്രങ്ങളിൽ നിയന്ത്രണം പൂർണമായും വനിതകൾക്ക്

അന്താരാഷ്ട്ര വനിതാദിനമായ തിങ്കളാഴ്‌ച ‘വനിതാ കർഷകദിന’മായി കർഷകസംഘടനകൾ ആചരിക്കും. കർഷകസമരത്തിന്‌ നേതൃത്വം നൽകുകയും പ്രക്ഷോഭത്തിൽ പങ്കാളികളാകുകയും ചെയ്യുന്ന വനിതാ കർഷകരോടുള്ള ആദരസൂചകമായാണിത്.‌ തിങ്കളാഴ്‌ച രാജ്യത്തെ കർഷകസമര കേന്ദ്രത്തിലെല്ലാം നിയന്ത്രണം പൂർണമായും വനിതകൾക്കാണ്‌. വേദികൾ നിയന്ത്രിക്കുന്നതും പ്രസംഗിക്കുന്നതുമെല്ലാം വനിതാ കർഷകരായിരിക്കുമെന്ന്‌ സംയുക്ത കിസാൻ മോർച്ച വക്താവ്‌ ദർശൻപാൽ അറിയിച്ചു. വനിതാ കർഷകദിനം പ്രമാണിച്ച്‌ പ്രത്യേക റാലികളും യോഗങ്ങളും സംഘടിപ്പിക്കും.

കർണാടകത്തിൽ മോഡി സർക്കാരിനെ തുറന്നുകാട്ടൽ പ്രചാരണത്തിന്‌ തുടക്കമായതായി ദർശൻപാൽ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ മഹാപഞ്ചായത്തുകളും തുടരുകയാണ്‌. ബംഗാളടക്കം കൂടുതൽ സംസ്ഥാനങ്ങളിലേക്ക്‌ കർഷകസമരം വ്യാപിപ്പിക്കുമെന്ന്‌ ബികെയു നേതാവ്‌ ജഗ്‌മോഹൻ സിങ്‌ പട്യാല അറിയിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *