Sunday, April 13, 2025
Kerala

ഇഎംസിസി ധാരണാ പത്രം റദ്ദാക്കി; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിനും സാധ്യത

ഇഎംസിസി കമ്പനിയുമായി ആഴക്കടൻ മീൻപിടിത്തവുമായി ബന്ധപ്പെട്ടുണ്ടാക്കിയ ധാരണപത്രം റദ്ദാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്നാണ് നടപടി. കേരളാ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനും കെഎസ്‌ഐഡിസിയും ഒപ്പുവെച്ച ധാരണാപത്രങ്ങളും ഭക്ഷ്യസംസ്‌കരണ പാർക്കിന് സ്ഥലം അനുവദിച്ചതുമാണ് റദ്ദാക്കിയത്

ധാരണാപത്രം ഒപ്പിടാനുണ്ടായ സാഹചര്യം അന്വേഷിക്കും. ആഭ്യന്തര സെക്രട്ടറി ടി കെ ജോസിനാണ് അന്വേഷണ ചുമതല. ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണത്തിന് സാധ്യതയുണ്ട്. സർക്കാരിനെ അറിയിക്കാതെ ധാരണാപത്രങ്ങൾ ഉണ്ടാക്കിയതിനാണ് നടപടിവരിക

Leave a Reply

Your email address will not be published. Required fields are marked *