രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം: സംസ്ഥാനങ്ങൾക്ക് അഞ്ചിന നിർദേശങ്ങളുമായി കേന്ദ്രം
കൊവിഡ് രണ്ടാം തരംഗമെന്ന് സൂചനകൾ ലഭിച്ചതോടെ സംസ്ഥാനങ്ങൾക്ക് അഞ്ചിന നിർദേശങ്ങൾ നൽകി കേന്ദ്ര സർക്കാർ. ആർടിപിസിആർ ടെസ്റ്റുകൾ നിർബന്ധമാക്കി. പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു
നിയന്ത്രണങ്ങൾ ശക്തമാക്കണം. ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം കണ്ടെത്തണം. മരണനിരക്ക് കൂടിയ സ്ഥലങ്ങളിൽ ആശുപത്രി സൗകര്യങ്ങൾ ഉറപ്പാക്കണം എന്നിവയാണ് മറ്റ് നിർദേശങ്ങൾ.
കേരളത്തിൽ പ്രതിദിന വർധനവിനൊപ്പം തന്നെ കൊവിഡ് മുക്തി നിരക്കും കൂടുതലാണ്. അതേസമയം ആലപ്പുഴയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. അതേസമയം കൂടുതൽ വാക്‌സിൻ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.