Thursday, January 23, 2025
National

എല്ലാവരെയും നിശബ്ദരാക്കാനല്ല രാജ്യദ്രോഹ നിയമം, സമാധാനം നിലനിർത്താൻ വേണ്ടിയാണെന്ന് ഡൽഹി കോടതി

എല്ലാവരെയും നിശബ്ദരാക്കാനുള്ള നിയമമല്ല രാജ്യദ്രോഹ നിയമമെന്ന് ഡൽഹി കോടതി. എതിർ ശബ്ദങ്ങളെ നിശബ്ദരാക്കുക എന്ന ലക്ഷ്യത്തോടെ ഈ നിയമം ഉപയോഗിക്കരുത്. രാജ്യത്ത് സമാധാനം നിലനിർത്താനാണ് നിയമം കൊണ്ടുവന്നതെന്നും കോടതി പറഞ്ഞു

കർഷക സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പേർക്ക് ജാമ്യം നൽകിയാണ് കോടതി ഇക്കാര്യം പരാമർശിച്ചത്. ദേവിലാൽ, സ്വരൂപ് റാം എന്നിവർക്കാണ് ജാമ്യം നൽകിയത്. ഇവർ രാജ്യദ്രോഹപരമായി ഒന്നും ചെയ്തിട്ടില്ലെന്ന് അഭിഭാഷകൻ വാദിച്ചു

അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ല. ജാമ്യം ലഭിക്കാവുന്ന തെറ്റുകൾ മാത്രമേ ആരോപിക്കാനാകൂവെന്നുമുള്ള അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *