Thursday, January 9, 2025
National

കർഷകർക്ക് പിന്തുണ നൽകി പോസ്റ്റ്: തരൂരിനും സർദേശായിയുമടക്കം എട്ട് പേർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ്

കർഷകരുടെ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട് ശശി തരൂർ എംപി, മുതിർന്ന മാധ്യമ പ്രവർത്തകൻ രജ്ദീപ് സർദേശായി തുടങ്ങിയവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ഉത്തർപ്രദേശ് പോലീസ് കേസെടുത്തു.

കാരവൻ മാഗസിനിലെ വിനോദ് കെ ജോസിനും റിപ്പോർട്ടമാർക്കുമെതിരെയും കേസെടുത്തിട്ടുണ്ട്. 153(എ), 153(ബി), 124(എ), 120 വകുപ്പുകളും ചുമത്തിയിട്ടുണ്ട്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, മതസ്പർധ വളർത്തൽ എന്നിങ്ങനെ 11 വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്.

നോയ്ഡ പോലീസാണ് എട്ട് പേർക്കെതിരെ കേസെടുത്തത്. കേസിനെ നിയമപരമായി തന്നെ നേരിടുമെന്ന് വിനോദ് കെ ജോസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *