24 മണിക്കൂറിനിടെ 11,666 പേർക്ക് കൊവിഡ്, 123 മരണം; കൊവിഡ് വ്യാപനം കുറയുന്നു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,666 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,07,01,193 ആയി ഉയർന്നു. പ്രതിദിന വർധനവിൽ അടുത്തിടെ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്.
14,301 പേർ ഇന്നലെ കൊവിഡിൽ നിന്ന് രോഗമുക്തി നേടി. 1,03,73,606 പേർ ഇതിനോടകം രോഗമുക്തരായി. 123 പേർ കൂടി ഇന്നലെ മരിച്ചു. രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,53,847 ആയി.
അതേസമയം ഇന്ത്യയിൽ കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 23,55,979 ആയി ഉയർന്നു. രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളിൽ പകുതിയിലേറെയും കേരളത്തിലാണ്. 5659 പേർക്കാണ് സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.