മൂന്നാറിൽ മഞ്ഞുവീഴ്ച; താപനില മൈനസ് രണ്ടിലെത്തി
മൂന്നാറിൽ താപനില മൈനസ് രണ്ടിലെത്തി. സീസണിലെ ഏറ്റവും കുറഞ്ഞ താപനില ചൊവ്വാഴ്ച രേഖപ്പെടുത്തി. രണ്ടാഴ്ച മുമ്പ് ദേവികുളം, ലാക്കാട്, തെന്മല മേഖലകളിലും താപനില മൈനസ് രണ്ടിലെത്തിയിരുന്നു
തോട്ടം മേഖലയിലും മറ്റും അതിശക്തമായ തണുപ്പാണ് അനുഭവപ്പെട്ടത്. താപനില പൂജ്യത്തിലും താഴ്ന്നതോടെ മഞ്ഞുവീഴ്ചയും രൂക്ഷമായി. മൂന്നാർ ടൗണിലും മറ്റും പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളിൽ മഞ്ഞു പുതഞ്ഞു കിടന്നു. ഇന്ധനം കട്ട പിടിച്ചതിനെ തുടർന്ന് മിക്ക വാഹനങ്ങളും സ്റ്റാർട്ടാകാനും കഴിയാത്ത സ്ഥിതിയലെത്തി.