Wednesday, April 16, 2025
Kerala

ഭക്ഷ്യക്കിറ്റ് വിതരണം അട്ടിമറിക്കാൻ ശ്രമം നടന്നേക്കുമെന്ന് മുന്നറിയിപ്പ്; ജാഗ്രത പാലിക്കണമെന്ന് സപ്ലൈക്കോ ജി.എം

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം അട്ടിമറിക്കാൻ ശ്രമം നടന്നേക്കാമെന്ന് സപ്ലൈകോ ജീവനക്കാർക്ക് ജനറൽ മാനേജരുടെ മുന്നറിയിപ്പ്. സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നാല് മാസത്തേക്ക് കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിന്റെ പ്രവർത്തനത്തെ തുരങ്കം വെക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിച്ചേക്കുമെന്ന വിവരത്തെ തുടർന്നാണ് ജനറൽ മാനേജർ ആർ രാഹുലിന്റെ മുന്നറിയിപ്പ്

പദ്ധതി അവതാളത്തിലാക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് ശ്രമം നടക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കത്തിൽ പറയുന്നു. ഗുണനിലവാരം ഉറപ്പാക്കുന്നതിനൊപ്പം കൃത്യമായി പായ്ക്ക് ചെയ്ത് സമയബന്ധിതമായി റേഷൻ കടകളിൽ എത്തിക്കണം. സപ്ലൈകോ ടെൻഡർ വഴി വാങ്ങുന്ന സാധനങ്ങളിൽ കൃത്യസമയത്ത് എത്തിയില്ലെങ്കിൽ പ്രാദേശികമായി ഭക്ഷ്യസാധനങ്ങൾ വാങ്ങാൻ റീജിയണൽ മാനേജർമാർക്ക് അനുമതി നൽകിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *