Thursday, January 9, 2025
Movies

കുടുംബവിളക്ക് എന്ന സീരിയലില്‍ അതിഥി താരമായെത്തിയ നടന്‍ അജു വര്‍ഗീസിന് ട്രോള്‍ പൂരം

കുടുംബവിളക്ക് എന്ന സീരിയലില്‍ അതിഥി താരമായെത്തിയ നടന്‍ അജു വര്‍ഗീസിന് ട്രോള്‍ പൂരം. ”പ്രിയപ്പെട്ട മീര-സുമിത്ര ചേച്ചിക്കൊപ്പം” എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രത്തിന് പിന്നാലെയാണ് ട്രോളുകളും എത്തിയത്. നടി മീര വാസുദേവന്‍ സുമിത്രം എന്ന കേന്ദ്ര കഥാപാത്രമായെത്തുന്ന സീരിയലാണ് കുടുംബവിളക്ക്.

സുമിത്രയുടെ ബുട്ടീക് ഉദ്ഘാടനത്തിനായാണ് അജു എത്തിയത്. എന്നാല്‍ ഇതേ സമയം തന്നെ ഓഫീസ് ഉദ്ഘാടനത്തിന് ക്ഷണിച്ച നടി ശരണ്യ ആനന്ദ് അവതരിപ്പിക്കുന്ന വേദികയുടെ അടുത്ത് എത്താത്തത് പറഞ്ഞാണ് ആരാധകരുടെ കമന്റുകള്‍. മീര വാസുദേവനൊപ്പം പങ്കുവച്ച പോസ്റ്റിന് താഴെയാണ് ജസ്റ്റിസ് ഫോര്‍ വേദിക എന്ന പേരില്‍ ട്രോളുകളും കമന്റുകളും എത്തിയിരിക്കുന്നത്.

”കാര്യം സുമിത്രേച്ചിയുടെ സുമിത്രാസ് ഉദ്ഘാടനം ചെയ്ത് അമ്മയേയും അമ്മാമ്മയേയും ഒക്കെ സന്തോഷിപ്പിച്ചെങ്കിലും…എന്റെ ഹൃദയം തകര്‍ത്തു കളഞ്ഞത് വേദിക ആന്റിയുടെ ആ നില്‍പ്പ് ആണ്. കാശ് വാങ്ങിയിട്ടുണ്ടെങ്കില്‍ പോയ് ഉദ്ഘാടനം ചെയ്യണം മിഷ്ടര്‍. ജസ്റ്റിസ് ഫോര്‍ വേദിക ആന്റി”, ”അജു ചേട്ടന്റെ ഇതിലും വലിയ എന്‍ട്രി ആരും ഇന്നുവരെ കണ്ടിട്ടില്ല. ലോകമെമ്പാടുമുള്ള കേരള ജനത ഉറ്റുനോക്കിയ മൂഹൂര്‍ത്തം 11 മണി”.

”ഒരു സീരിയലില്‍ കൂടി വളരെ വിദഗ്ദ്ധമായി താന്‍ ഉദ്ഘാടനത്തിന് വാങ്ങുന്ന തുക അഞ്ച് ലക്ഷം ആണ് എന്ന് നാട്ടുകാരെ അറിയിച്ച ആ ബുദ്ധി പൊളിയാണ് മച്ചാനെ”, ”സുമിത്ര ചേച്ചിയുടെ കടയില്‍ പോയതുകൊണ്ട് രക്ഷപെട്ടു. അല്ലെങ്കില്‍ കുറെ അമ്മമാരുടെ ശാപം കിട്ടുമായിരിന്നു” എന്നിങ്ങനെയാണ് ചില കമന്റുകള്‍.

Leave a Reply

Your email address will not be published. Required fields are marked *