2021 അദ്ധ്യയന വര്‍ഷത്തെ സിബിഎസ്ഇ-ബോര്‍ഡ് പരീക്ഷകള്‍ മാറ്റി
ന്യൂഡല്‍ഹി: 2021 അദ്ധ്യയന വര്‍ഷത്തെ സിബിഎസ്ഇ-ബോര്‍ഡ് പരീക്ഷകള്‍ മാറ്റ. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രാക്റ്റിക്കല്‍ പരീക്ഷകളും നടത്തുന്നതല്ല. രാജ്യത്തെ അധ്യാപകരുമായി നടത്തിയ നിഷാങ്ക് എന്ന തത്സമയ വെബിനാറില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലാണ് ഇക്കാര്യം അറിയിക്കുകയുണ്ടായത്.
“10, 12 ക്ലാസുകളിലെ സിബിഎസ്ഇ-ബോര്‍ഡ് പരീക്ഷകള്‍ 2021 ഫെബ്രുവരി വരെ നടത്തില്ല. മാര്‍ച്ച് മാസത്തില്‍ പരീക്ഷകള്‍ ഉണ്ടാകുമോയെന്ന് സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ പറയാനാകൂ. നിലവിലെ സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്താന്‍ സാധ്യമല്ല. ഓണ്‍ലൈന്‍ രീതിയില്‍ ബോര്‍ഡ് പരീക്ഷകള്‍ നടത്തുന്നത് പ്രാവര്‍ത്തികമല്ല.” – പൊഖ്രിയാല്‍ പറയുകയുണ്ടായി.
“സിലബസ് വെട്ടിച്ചുരുക്കിയാകും സിബിഎസ്ഇ-ബോര്‍ഡ് പരീക്ഷകള്‍ നടത്തുക. പരീക്ഷയില്‍ 33 ശതമാനം ഇന്റേണല്‍ ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. മൊത്തം സിലബസിന്റെ 30 ശതമാനം റദ്ദാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ താത്പ്പര്യം സംരക്ഷിക്കും. അവരുടെ മാനസികാരോഗ്യം വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.” – പൊഖ്രിയാല്‍ പറഞ്ഞു.