ഖത്തറില്‍ കോവിഡ്-19 വാക്സീന് ആദ്യ ബാച്ച് ഡിസംബര്‍Ó 21ന് എത്തുമെന്ന് പ്രധാനമന്ത്രി
ദോഹ: ഖത്തറില്‍ കോവിഡ്-19 വാക്സീന് ആദ്യ ബാച്ച് ഡിസംബര്‍Ó 21ന് എത്തുമെന്ന് പ്രധാനമന്ത്ര. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനി ട്വിറ്ററിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള രാജ്യത്തിന്റെ പദ്ധതികള്‍ വിജയകരമായതിലുള്ള അഭിമാനവും അദ്ദേഹം പങ്കുവച്ചു. ഹെല്‍ത്ത് പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാവര്ക്കും വാക്സീന് നല്‍കുമെന്നും ട്വീറ്റിലുണ്ട്.
രാജ്യത്തെ പൗരന്മാര്ക്കും പ്രവാസി താമസക്കാര്‍ക്കും കോവിഡ് വാക്സീന് സൗജന്യമായിരിക്കുമെന്നാണ് അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം വാക്സീന് എടുക്കുക നിര്‍ബന്ധമാക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍ ബയോടെക്കുമായി ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് വാക്സീന് ആദ്യ ബാച്ച് ഡിസംബര്‍ അവസാനിക്കുന്നതിന് മുന്‍പ് രാജ്യത്തെത്തുമെന്ന് കഴിഞ്ഞ ദിവസം പൊതുജനാരോഗ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഡോ.അബ്ദുല്‍ വഹാബ് അല്‍ മുസ്ലിഹ് വെളിപ്പെടുത്തിയിരുന്നു. മോഡേണയുമായും ഖത്തര്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. മോഡേണയുടെ വാക്സീന് അടുത്തവര്‍ഷം ആദ്യമെത്തുമെന്നാണ് വിവരം.