Thursday, January 23, 2025
Kerala

കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു

കൊച്ചി: എറണാകുളം പാലാരിവട്ടം ചക്കരപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. 25ഓളം പേര്‍ക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരം. തിരുവനന്തപുരം സ്വദേശി അരുണ്‍ സുകുമാറാണ്(45) മരിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണു സംശയം. തിരുവനന്തപുരത്ത് നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഡീലക്‌സ് ബസ്സാണ് പുലര്‍ച്ചെ നാലരയോടെ അപകടത്തില്‍പെട്ടത്. നാലുവരിപ്പാതയ്ക്കു സമീപത്തെ മരത്തില്‍ ബസ് ഇടിച്ചുകയറുകയായിരുന്നു. പോലിസും ഫയര്‍ ഫോഴ്സുമെത്തിയാണ് വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. അപകടത്തില്‍ മരം കടപുഴകി. മരണപ്പെട്ട ഡ്രൈവര്‍ അരുണ്‍കുമാറിന്റെ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *