Wednesday, April 16, 2025
Sports

ഐഎസ്എൽ ഏഴാം സീസണ് ഇന്ന് തുടക്കം; ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ്-മോഹൻബഗാൻ പോരാട്ടം

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസൺ ഇന്ന് ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സും എടികെ മോഹൻബഗാനും തമ്മിൽ ഏറ്റുമുട്ടും. ഗോവയിലെ ജിഎംസി ബാലയോഗി സ്‌റ്റേഡിയത്തിൽ വൈകുന്നേരം 7.30നാണ് മത്സരം

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സ്‌റ്റേഡിയത്തിലേക്ക് കാണികൾക്ക് പ്രവേശനമില്ല. യുവതാരങ്ങളാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ കരുത്ത്. സ്‌ക്വാഡിലെ 19 താരങ്ങൾ മുപ്പത് വയസ്സിൽ താഴെയുള്ളവരാണ്. ഏഴ് പേരാണ് 30ഓ 30ന് മുകളിലോ പ്രായമുള്ളവരായി ഉള്ളത്.

കിബു വിക്കൂനയെന്ന പരിശീലകന്റെ നേതൃത്വത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. മോഹൻബഗാനെ ഐ ലീഗ് ചാമ്പ്യൻമാരാക്കിയ ശേഷമാണ് വിക്കൂന ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.

ഗാഹി ഹൂപ്പർ, ഫക്കുണ്ടോ പെരേര തുടങ്ങിയവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിദേശതാരങ്ങൾ. ഒപ്പം രാഹുലും സഹലും ലാൽറുവത്താരയുമടങ്ങുന്ന പരിചിത നിരയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *