എം സി കമറുദ്ദീന് ഹൃദ്രോഗം സ്ഥിരീകരിച്ചു; ശസ്ത്രക്രിയക്ക് വിധേയനാക്കും
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയവെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുസ്ലീം ലീഗ് എംഎൽഎ എംസി കമറുദ്ദീന് ഹൃദയസംബന്ധമായ രോഗങ്ങളുണ്ടെന്ന് കണ്ടെത്തൽ. ഹൃദ്രോഗം കണ്ടെത്തിയതിനെ തുടർന്ന് എംഎൽഎയെ ശസ്ത്രക്രിയക്ക് വിധേയമാക്കാൻ ആശുപത്രി അധികൃതർ തീരുമാനിച്ചു
നെഞ്ചുവേദനയെ തുടർന്നാണ് എംഎൽഎയെ മെഡിക്കൽ കോളജ് ഐസിയുവിലേക്ക് മാറ്റിയത്. ആരോഗ്യമന്ത്രി കെ കെ ശൈലജ ആശുപത്രി സൂപ്രണ്ടിനെ നേരിട്ട് വിളിച്ച് എംഎൽഎയുടെ രോഗവിവരം ആരാഞ്ഞിരുന്നു.
അതേസമയം കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങൾ ഇപ്പോഴും ഒളിവിലാണ്. ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി രണ്ടാഴ്ച കഴിഞ്ഞിട്ടും ഇയാളെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല