Thursday, January 23, 2025
National

ഒടുവിൽ സന്തോഷ വാർത്ത: കൊവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമെന്ന് അവകാശപ്പെട്ട് ഫൈസർ

ലോകത്തിന് തന്നെ ശുഭവാർത്തയുമായി മരുന്ന് കമ്പനി ഫൈസർ. കൊവിഡ് വാക്‌സിൻ പരീക്ഷണം 90 ശതമാനവും ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെട്ടു. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച പ്രസ്താവന കമ്പനി ഇറക്കിയത്.

ഫൈസറും ജർമൻ പാർട്ണറുമായ ബയോടെക് എസ് ഇയും ചേർന്നാണ് വാക്‌സിൻ വികസിപ്പിച്ചത്. ക്ലിനിക്കൽ ട്രയൽ പരീക്ഷണം നടത്തി വാക്‌സിൻ വിജയകരമെന്ന് അവകാശപ്പെടുന്ന ആദ്യത്തെ കമ്പനിയാണ് ഫൈസർ. മൂന്നാം ഘട്ട പരീക്ഷണവും പൂർത്തിയാക്കിയ ശേഷമാണ് കമ്പനിയുടെ അവകാശവാദം

രണ്ടാമത്തെ രണ്ട് ഡോസ് എടുത്ത് ഏഴ് ദിവസത്തിന് ശേഷവും ഒന്നാമത്തെ ഡോസിന് 28 ദിവസത്തിന് ശേഷവും പരീക്ഷണത്തിന് വിധേയമായവരിൽ വൈറസിൽ നിന്ന് സംരക്ഷണം ലഭിച്ചതായി കമ്പനി പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *