സംസ്ഥാനത്ത് ഇന്ന് പുതുതായി 12 ഹോട്ട്സ്പോട്ടുകൾ കൂടി; 12 പ്രദേശങ്ങളെ ഒഴിവാക്കി
സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ എടാരിക്കോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15), ഒതുക്കുങ്ങല്‍ (17, 18), കണ്ണമംഗലം (1, 3, 7, 9, 15, 18), തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ (2, 9), വെങ്കിടങ്ങ് (6), കോട്ടയം ജില്ലയിലെ തലവാഴം (1), പാമ്പാടി (20), എറണാകുളം ജില്ലയിലെ അറക്കുഴ (സബ് വാര്‍ഡ് 7), കുന്നുകര (5), ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 11, 19, 24), ഇടുക്കി ജില്ലയിലെ ഇടവെട്ടി (1, 11, 13), പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം (8, 9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 638 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.