Saturday, October 19, 2024
Kerala

തിരുവനന്തപുരം അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഘട്ട ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം തോന്നയ്ക്കലിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടന ചടങ്ങ്. വൈറസ് രോഗങ്ങളെ നിയന്ത്രിക്കുന്നതിനും തടയുന്നതിനുമുള്ള ഉന്നത ഗവേഷണത്തിനായാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനമാരംഭിക്കുന്നത്.

കൊവിഡ് ഉൾപ്പെടെയുള്ള വൈറസ് രോഗനിർണയത്തിനാവശ്യമായ ആർ ടി പി സി ആർ, മറ്റ് ഗവേഷണങ്ങൾക്കുള്ള ജെൽ ഡോക്യുമെന്റേഷൻ സിസ്റ്റം തുടങ്ങി ആദ്യ ഘട്ട പ്രവർത്തനങ്ങൾക്കായുള്ള ഉപകരണങ്ങൾ സജ്ജമായിട്ടുണ്ട്.

രണ്ട് ഘട്ടമായാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം തയ്യാറാക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തിന്റെ പ്രവർത്തനം ജൂണിൽ തുടങ്ങാനിരുന്നതാണ്. എട്ട് വിഭാഗങ്ങളിലായി 160ലധികം വിദഗ്ധരെ നിയമിക്കാനാണ് പദ്ധതി. ക്ലിനിക്കൽ വൈറോളജിയും വൈറൽ ഡയഗ്നോസ്റ്റിക്‌സുമാണ് നിലവിൽ തുടങ്ങുന്ന രണ്ട് വിഭാഗങ്ങൾ

Leave a Reply

Your email address will not be published.