കിംഗ്‌സ് ഇലവൻ ആദ്യം ബാറ്റ് ചെയ്യും; ചെന്നൈക്ക് ഇന്ന് ജയിച്ചേ മതിയാകൂ
ഐപിഎല്ലിലെ ഏറ്റവും ശക്തമായ ടീമെന്നാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് അറിയപ്പെടുന്നത്. എന്നാൽ നിലവിലെ സീസണിൽ അത്ര സുഖകരമല്ല അവരുടെ കാര്യങ്ങൾ. നാല് മത്സരങ്ങളിൽ മൂന്ന് എണ്ണവും തോറ്റു. ആകെയുള്ളത് ഒരു വിജയം മാത്രം. നിലവിൽ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ് ചെന്നൈ.
ഇന്ന് കിംഗ്‌സ് ഇലവൻ പഞ്ചാബിനോടാണ് ചെന്നൈയുടെ മത്സരം. ടോസ് നേടിയ കിംഗ്‌സ് ഇലവൻ ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് തോൽവിയും ഒരു ജയവും തന്നെയാണ് പഞ്ചാബിനുമുള്ളത്.
പഞ്ചാബ് ടീം: കെ എൽ രാഹുൽ, മായങ്ക് അഗർവാൾ, മന്ദീപ് സിംഗ്, നിക്കോളാസ് പൂരൻ, ഗ്ലെൻ മാക്‌സ് വെൽ, സർഫറാസ് ഖാൻ, ക്രിസ് ജോർദാൻ, ഹർപ്രീത് ബ്രാർ, രവി ബിഷ്‌ണോയി, മുഹമ്മദ് ഷമി, ഷെൽഡൻ കോട്‌റൽ
ചെന്നൈ ടീം: ഫാഫ് ഡുപ്ലെസി, ഷെയ്ൻ വാട്‌സൺ, അമ്പട്ടി റായിഡു, കേദാർ ജാദവ്, എം എസ് ധോണി, രവീന്ദ്ര ജഡേജ, സാം കരൻ, ഡ്വെയൻ ബ്രാവോ, പീയുഷ് ചൗള, ഷാർദൂൽ താക്കൂർ, ദീപക് ചാഹർ