ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രോഹിത് ശർമ നയിക്കും; ധ്രുവ് ജുറെൽ പുതുമുഖം
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രോഹിത് ശർമയാണ് ടീമിനെ നയിക്കുന്നത്. ജസ്പ്രീത് ബുംറയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
വിരാട് കോലി, ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ എന്നിവരെ കൂടാതെ കെ.എസ് ഭരത്, ആവേശ് ഖാൻ, പുതുമുഖമായി ധ്രുവ് ജുറെൽ എന്നിവരും ടീമിലിടം നേടിയിട്ടുണ്ട്. ഇഷാൻ കിഷന് പകരമാണ് ജുറെലിനെ പരിഗണിച്ചത്. ജനുവരി 25-നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഹൈദരാബാദിലാണ് ആദ്യ ടെസ്റ്റ്. ഫെബരുവരി രണ്ടിന് വിശാഖപട്ടണത്ത് രണ്ടാം മത്സരം.
ടീം ഇന്ത്യ: രോഹിത് ശർമ്മ (C), എസ് ഗിൽ, വൈ ജയ്സ്വാൾ, വിരാട് കോഹ്ലി, എസ് അയ്യർ, കെ എൽ രാഹുൽ (WK), കെ എസ് ഭരത് (WK), ധ്രുവ് ജൂറൽ (ഡബ്ല്യുകെ), ആർ അശ്വിൻ, ആർ ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മൊഹമ്മദ്. സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുംറ (VC), അവേഷ് ഖാൻ.