വായ്പാ തിരിച്ചടവ് മുടങ്ങിയതിനാൽ ജപ്തി നോട്ടീസ്; കൊരട്ടിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് മൂന്നംഗ കുടുംബം
കൊരട്ടിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് മൂന്നംഗ കുടുംബം. മൂന്നുപേർ ഗുരുതരാവസ്ഥയിലാണ്. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്. വായ്പാ തിരിച്ചടവ് മുടങ്ങിയതിനാൽ ജപ്തി നോട്ടീസ് പതിച്ചിരുന്നു. സഹകരണ ബാങ്കിൽ നിന്ന് 22 ലക്ഷം രൂപയാണ് ഇവർ വായ്പ എടുത്തത്.
ഹൃദയസംബന്ധമായ അസുഖമുള്ള മകൻ്റെ ചികിത്സയ്ക്ക് വേണ്ടിയാണ് പണം വായ്പ എടുത്തത് എന്നാണ് കുടുംബത്തിൻ്റെ വിശദീകരണം. നാട്ടുകരുടെ നേതൃത്വത്തിൽ ഇവരെ സഹായിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലായിരുന്നു ആത്മഹത്യാ ശ്രമം. മകൻ വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു ശ്രമം.