Saturday, October 19, 2024
National

ബാരാമുള്ളയിൽ രണ്ട് ലഷ്കർ പ്രവർത്തകർ അറസ്റ്റിൽ, ആയുധങ്ങൾ പിടിച്ചെടുത്തു

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ലഷ്കർ-ഇ-തൊയ്ബയുടെ രണ്ട് പ്രവർത്തകർ അറസ്റ്റിൽ. ഉറിയിലെ പരൻപീലൻ പാലത്തിൽ സ്ഥാപിച്ച ജോയിന്റ് ചെക്ക്‌പോസ്റ്റിൽ വച്ചാണ് ഇരുവരും ബാരാമുള്ള പൊലീസിന്റെയും ആർമിയുടെ എട്ട് ആർആറിന്റെയും ശ്രദ്ധിയിൽപ്പെടുന്നത്. എന്നാൽ ചെക്ക്പോസ്റ്റ് കണ്ടപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇവരെ സൈന്യം പിടികൂടുകയായിരുന്നു.

ബാരാമുള്ള സ്വദേശികളായ സായിദ് ഹസൻ മല്ല, മുഹമ്മദ് ആരിഫ് ചന്ന എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് രണ്ട് ഗ്ലോക്ക് പിസ്റ്റളുകൾ, രണ്ട് പിസ്റ്റൾ മാഗസിൻ, രണ്ട് പിസ്റ്റൾ സൈലൻസർ, അഞ്ച് ചൈനീസ് ഗ്രനേഡുകൾ, 28 ലിവ് പിസ്റ്റൾ റൗണ്ടുകൾ, മറ്റ് യുദ്ധസമാനമായ സ്റ്റോറുകൾ എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തു.

പാക് ആസ്ഥാനമായുള്ള ഭീകരവാദികളുടെ നിർദ്ദേശപ്രകാരം, ആയുധങ്ങളും വെടിക്കോപ്പുകളും കടത്തി, ലഷ്കർ-ഇ-ടി ഭീകരർക്ക് വിതരണം ചെയ്യുന്നവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. ഇന്ത്യൻ ആംസ് ആക്ട് & യുഎ (പി) ആക്ട് എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published.