Tuesday, March 11, 2025
Kerala

‘നഗരവീഥിയിൽ വൻ ജനാവലി’; ഓണം വാരാഘോഷങ്ങള്‍ക്ക് സമാപനം; ഘോഷയാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്‌തു

ഘോഷയാത്രയ്ക്ക് ഒരുങ്ങി തലസ്ഥാനനഗരം. ഓണാഘോഷങ്ങള്‍ക്ക് സമാപനംകുറിച്ചുകൊണ്ടുള്ള സാംസ്കാരിക ഘോഷയാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്‌തു മൂവായിരം കലാകാരന്മാര്‍ ഘോഷയാത്രയുടെ ഭാഗമാകും. ഇക്കൊല്ലത്തെ ഓണാഘോഷം വലിയ വിജയമായിരുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.

60 ഓളം ഫ്ളോട്ടുകളാണ് ഇക്കൊല്ലം ഘോഷയാത്രയുടെ ഭാഗമാകുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും അർധസർക്കാർ സ്ഥാപനങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും ഫ്ളോട്ടുകൾ കലാരൂപങ്ങളും ഘോഷയാത്രയിൽ അണിനിരന്നു. വൈകിട്ട് അഞ്ചുമണിക്ക് വെള്ളയമ്പലത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് പരിപാടി ഫ്ലാഗ് ഓഫ് ചെയ്‌തത്‌.

തെയ്യം, കഥകളി, വേലകളി, പടയണി, പുലികളി, പൂക്കാവടി, അമ്മൻകുടം തുടങ്ങിയവ നിരവധി തനത് കലാരൂപങ്ങളും ചടങ്ങിന്റെ ഭാഗമായി. ഘോഷയാത്രയുടെ ഭാഗമായി ഉച്ചയ്ക്ക് ശേഷം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഘോഷയാത്രയിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് യാത്ര സൗകര്യം ഒരുക്കും. കഴിഞ്ഞ ഒരാഴ്ചയായി തലസ്ഥാനത്തെ ഓണം വാരാഘോഷം ജനങ്ങൾക്ക് വർണവിസ്‌മയമൊരുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *