Tuesday, March 11, 2025
Kerala

സപ്ലൈകോയ്ക്ക് എതിരെ കുപ്രചരണങ്ങള്‍ അഴിച്ചുവിടുന്നു; മുഖ്യമന്ത്രി

സപ്ലൈകോയ്ക്ക് എതിരെ പ്രതിപക്ഷം കുപ്രചരണങ്ങള്‍ അഴിച്ചുവിടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് കടയിലും ചില സാധനങ്ങള്‍ ഇല്ലാതായി എന്നു വരാം. സപ്ലൈകോ ജനോപകാരപ്രദമല്ല എന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. സപ്ലൈകോ ഓണം ഫെസ്റ്റിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിലായിരുന്നു വിമര്‍ശനം.

സബ്‌സിഡി സാധനങ്ങള്‍ സപ്ലൈകോയില്‍ കിട്ടാനില്ലെന്ന പരാതിയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 2016 മുതല്‍ 13 ഇനങ്ങള്‍ക്ക് ഒരേ വിലയാണ് ഈടാക്കുന്നത്. ഇതറിയാമെങ്കിലും തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിലക്കയറ്റ തോത് ദേശീയ ശരാശരിയെക്കാള്‍ താഴ്ന്ന നിലയില്‍ നിര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞു. വലിയ തോതില്‍ ഉല്‍പ്പനങ്ങളുടെ ഡിമാന്‍ഡ് ഉയരുന്നുണ്ട്. ഇതിനനുസരിച്ച് വിതരണം കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓണം ഫെസ്റ്റിന്റെ ഭാഗമായുള്ള സപ്ലൈകോ ഓണം ഫെയര്‍ നാളെ മുതല്‍ 14 ജില്ലകളിലും പ്രവര്‍ത്തനം തുടങ്ങും. സംസ്ഥാന തല ഉദ്ഘാടന ചടങ്ങില്‍ പുതുതായി അഞ്ച് ശബരി ഉത്പന്നങ്ങളും വിപണിയില്‍ ഇറക്കി.

Leave a Reply

Your email address will not be published. Required fields are marked *