Thursday, April 24, 2025
Kerala

‘ശാസ്ത്രബോധം വേണമെന്ന് പറഞ്ഞത് തെറ്റല്ല’; വിശ്വാസികളെ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കണം; സ്പീക്കറെ പൂര്‍ണമായി തള്ളാതെ ശിവഗിരി മഠം

മിത്ത് വിവാദത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനെ പൂര്‍ണമായി തള്ളാതെ ശിവഗിരി മഠം. സ്പീക്കര്‍ ഖേദം പ്രകടിപ്പിക്കണമെന്നും എന്നാല്‍ പരാമര്‍ശം വിശ്വാസികളെ ആക്ഷേപിക്കാന്‍ വേണ്ടിയായിരിക്കില്ലെന്നും മഠാധിപതി സച്ചിദാനന്ദ സ്വാമി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രബോധം ഉണ്ടാകണമെന്ന് പറഞ്ഞത് തെറ്റല്ല. പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും മഠാധിപതി പ്രതികരിച്ചു.

‘ആക്ഷേപിക്കാന്‍ വേണ്ടിയുള്ളതൊന്നും ആയിരിക്കില്ല സ്പീക്കറുടെ വാക്കുകള്‍. പക്ഷേ വിശ്വാസികളായ ഭക്തജനങ്ങളുടെ മനസിലെ മുറിവേല്‍പ്പിക്കുന്ന തരത്തില്‍ പ്രസ്താവന പാടില്ല. അങ്ങനെ സംഭവിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കണം. അത് നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്’. സച്ചിദാനന്ദ സ്വാമി വ്യക്തമാക്കി.Sivagiri mutt on AN Shamseer’s myth controversy‘ശാസ്ത്രബോധം വേണമെന്ന് പറഞ്ഞത് തെറ്റല്ല’; വിശ്വാസികളെ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കണം; സ്പീക്കറെ പൂര്‍ണമായി തള്ളാതെ ശിവഗിരി മഠം

മിത്ത് വിവാദത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനെ പൂര്‍ണമായി തള്ളാതെ ശിവഗിരി മഠം. സ്പീക്കര്‍ ഖേദം പ്രകടിപ്പിക്കണമെന്നും എന്നാല്‍ പരാമര്‍ശം വിശ്വാസികളെ ആക്ഷേപിക്കാന്‍ വേണ്ടിയായിരിക്കില്ലെന്നും മഠാധിപതി സച്ചിദാനന്ദ സ്വാമി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രബോധം ഉണ്ടാകണമെന്ന് പറഞ്ഞത് തെറ്റല്ല. പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും മഠാധിപതി പ്രതികരിച്ചു.

‘ആക്ഷേപിക്കാന്‍ വേണ്ടിയുള്ളതൊന്നും ആയിരിക്കില്ല സ്പീക്കറുടെ വാക്കുകള്‍. പക്ഷേ വിശ്വാസികളായ ഭക്തജനങ്ങളുടെ മനസിലെ മുറിവേല്‍പ്പിക്കുന്ന തരത്തില്‍ പ്രസ്താവന പാടില്ല. അങ്ങനെ സംഭവിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കണം. അത് നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്’. സച്ചിദാനന്ദ സ്വാമി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *